അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2289 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,59,360 ആയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്‍ച അറിയിച്ചു. ചികിത്സയിലായിരുന്ന 2422 പേർ രോഗമുക്തരായപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് മരണങ്ങൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,23,799 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 4,59,360 പേർക്ക് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 4,43,153 പേരാണ് രോഗമുക്തരായത്. 1492 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ രാജ്യത്ത് 14,715 രോഗികളാണുള്ളതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 3.73 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിക്കഴിഞ്ഞത്.