അബുദാബി: യുഎഇയിൽ ഇന്ന് 339 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67,621 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 172 പേർ രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 58,754 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 377 ആയി. നിലവിൽ 8,490 പേരാണ് ചികിത്സയിലുള്ളത്. 69,000 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.