റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 348 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,82,407 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുണ്ടായിരുന്നവരിൽ നാലു പേർ മരിച്ചു. 247 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3,82,407 പേർക്കാണ്. ഇവരിൽ 3,72,703 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6567 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 555 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.