റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 393 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,83,499 ആയി. ഇവരിൽ 3,73,361 പേർക്കും രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ്‌ മരണങ്ങൾ റിപ്പോർട്ട് ചെയ്‍തു. ആകെ മരണസംഖ്യ 6585 ആയി.

ചികിത്സയിലായിരുന്ന 231 പേർ രോഗമുക്തി നേടി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3553 പേർ ചികിത്സയിലുണ്ട്. ഇവരിൽ 566 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.