ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാലു വർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്,കെമിസ്ട്രി,മാത്തമാറ്റിക്‌സ് തുടങ്ങിയവ പ്രധാന വിഷയങ്ങളായി പഠിച്ച് 2017-ൽ പ്ലസ് ടു പാസായവരോ 2018-ൽ പ്ലസ് ടു പരീക്ഷ എഴുതുന്നവരോ ആയിരിക്കണം അപേക്ഷകർ. ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി ഏപ്രിൽ 30.

പ്ലസ് ടു പരീക്ഷയിൽ അറുപതു ശതമാനത്തിൽ കൂടുതൽ മാർക്കോടെ പാസാകണം. എസ്‌സി/ എസ്്ടി വിഭാഗക്കാർക്ക് പ്ലസ് ടു ജയം മതി. താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു മത്സര പരീക്ഷയിൽ നിശ്ചിത സ്‌കോർ ഉണ്ടായിരിക്കണം. കെവിപിവൈഎസ്എ(2016-ൽ പരീക്ഷ എഴുതി ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടവർ), കെവിപിവൈ എസ്ബി(2017-ൽ ഫെല്ലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടവർ),കെവിപിവൈ എസ്എക്‌സ് (2017-ൽ പരീക്ഷ എഴുതി ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടവർ).എസ്സി/എസ്ടി പ്രോത്സാഹന സ്‌കീമിലൂടെ കെവിപിവൈ ഫെല്ലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടവർ, ഐഐടിജെഇഇ മെയിൻ 2018 (60 ശതമാനം മാർക്ക്,സംവരണ വിഭാഗത്തിന് ഇളവുണ്ട്), ജെഇഇഅഡ്വാൻസ്ഡ് 2018 പരീക്ഷ എഴുതുന്നവർ(60 ശതമാനം മാർക്ക്, സംവരണ വിഭാഗത്തിനു ഇളവുണ്ട്). നീറ്റ് യുജി 2018 (60 ശതമാനം മാർക്ക്, സംവരണവിഭാഗത്തിനു ഇളവുണ്ട്). 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.iisc.ac.in/ug എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.