അബുദാബി: യുഎഇയിൽ ഇന്ന് 435 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകൾ 65,341 ആയി. 113 പേർ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഒരു മരണം കൂടി യുഎഇയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 367 ആയി. 58,022 ആണ് ആകെ രോഗം ഭേദമായവരുടെ എണ്ണം. നിലവിൽ 6,952 പേരാണ് ചികിത്സയിലുള്ളത്. 72,000 ത്തിലധികം കോവിഡ് പരിശോധനകൾ പുതുതായി നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു.