കൊച്ചി: കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്ന് സാരികെട്ടിത്തൂക്കി രക്ഷപ്പെടാൻ ശ്രമിക്കവെ അമ്പതുവയസുകാരി നിലത്തുവീണു. ഫ്‌ളാറ്റിലെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീ വീണതെന്നാണ് പൊലീസ് സ്ഥിരീകരണം. 52 വയസുള്ള സേലം സ്വദേശിയായ കുമാരിക്കാണ് തലയ്ക്ക് ഉൾപ്പടെ ഗുരുതര പരിക്ക് പറ്റിയിരിക്കുന്നത്.

സംഭവത്തിൽ ഫ്‌ളാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പരിക്കേറ്റ കുമാരി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഫളാറ്റ് ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉൾപ്പടെ സ്ഥലത്തെത്തി ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയത്.