കൊല്ലം: ചവറയിൽ വൃദ്ധയെ മകനും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. തെക്കുംഭാഗം സ്വദേശി ദേവകി (75)ആണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.

മകൻ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വീടും പുരയിടവും സ്വന്തമാക്കാൻ വേണ്ടിയാണ് മകനും ഭാര്യയും അമ്മയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.