തിരുവനന്തപുരം:യുകെയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയവരിൽ എട്ട് പേർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാൽ ഇത് ബ്രിട്ടനി ലെ ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ പുതിയ വേരിയന്റാണോ എന്നറിയാ നായി ഇവരുടെ സാമ്പിളുകൾ പുനെയിലേക്ക് അയച്ചിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് കോവിഡ് രോഗബാധിതരുടെ സാമ്പിളുകൾ അയച്ചിട്ടുള്ള ത്. ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്‌സിൻ ഫലപ്രദമാണെന്ന് വിദഗ്ദ്ധർ ചൂണ്ടി ക്കാട്ടിയിട്ടുണ്ടെന്നും, ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറയുന്നു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും മന്ത്രി പറഞ്ഞു.ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താ വളങ്ങളിലെല്ലാം ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു.

അതേസമയം കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെ ന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു.കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡിൽ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയി ട്ടുണ്ട്. എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതിൽ വ്യക്തതയില്ല.കൂടുതൽ പരിശോധനയ്ക്ക് ശേഷമെ ഇത് വ്യക്തമാകുന്നു എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വർദ്ധനയുണ്ട്. എന്നാൽ ഉണ്ടാകുമെന്ന് കരുതിയത്ര വർദ്ധനയില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ മരണനിരക്ക് കൂടിയിട്ടില്ല. ഇനിയും നിയന്ത്രിച്ച് നിർത്താനാകും എന്ന് തന്നെയാണ് കരുതുന്നത്. അതിന് നല്ല ജാഗ്രത ആവശ്യമാണ്. ഇന്നലെ രാജ്യത്തെ പുതിയ പ്രതിദിന കോവിഡ് കേസുകളിൽ നാലിനൊന്നും കേരളത്തിലാണ്. പുതിയ കണക്കുകൾ പുറത്തു വന്നതോടെ 24 മണിക്കൂറിനിടെ ഉണ്ടായ 24 ശതമാനത്തിലധികം രോഗികളും കേരളത്തിൽ നിന്നാണ് എന്നതാണ് സ്ഥിതി.

ഇതിനുപുറമെ ഷിഗല്ല വൈറസിന്റെ വ്യാപനത്തിൽ ഭീതിയല്ല വേണ്ടത്. ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് ഷിഗല്ല വൈറസ് പകരാതെ കാക്കാനുള്ള ഏകവഴിയെ ന്നും മന്ത്രി കൂട്ടിച്ചേർത്തു.യുകെ യിൽ കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ചതോടെ ലോകമെങ്ങും ആശങ്കയിലാണ്. കഴിഞ്ഞ ദിവസം യുകെയിൽ നിന്നും ഡൽഹിയിലെത്തിയ അഞ്ചുപേർക്ക് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് ജനിതക മാറ്റം സംഭവിച്ച വൈറസ് അല്ലെന്നും നിലവിൽ രാജ്യത്ത് അത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.