ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു.75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.കസ്തൂരി എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്‌നിയാണ് കരീമ.

റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്. ഗായിക എ.ആർ. റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കൾ.