അബുദാബി: കോവിഡ് പശ്ചാത്തലത്തിൽ അബുദാബിയിലേക്ക് വരുന്ന സ്വദേശികൾക്കും പ്രവാസികൾക്കുമുള്ള നിബന്ധനകൾ പരിഷ്‌കരിച്ചു. ഓഗസ്റ്റ് 15 മുതൽ പുതിയ നിബന്ധനകളാണ് യാത്രക്കാർ പാലിക്കേണ്ടതെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേകം നിബന്ധനകളാണുള്ളത്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ അബുദാബിയിൽ എത്തിയ ഉടൻ പി.സി.ആർ പരിശോധന നടത്തണം. എന്നാൽ ക്വാറന്റീൻ ആവശ്യമില്ല. അബുദാബിയിലെത്തിയതിന്റെ ആറാം ദിവസം പി.സി.ആർ പരിശോധന ആവർത്തിക്കണം.

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ അബുദാബിയിൽ പ്രവേശിച്ച ഉടൻ പി.സി.ആർ പരിശേധന നടത്തണം. തുടർന്ന് ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. ആറാം ദിവസം പി.സി.ആർ പരിശോധന ആവർത്തിക്കുകയും വേണം.