അബുദാബി: അബുദാബിയിലേക്ക് ഓഗസ്റ്റ് 27നുള്ളിൽ യാത്ര ചെയ്യുന്നവർ ഐസിഎ വെബ്‌സൈറ്റിൽ വിവരങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് ഇത്തിഹാദ് എയർവേയ്സ്. പേര്, യാത്ര ചെയ്യുന്ന ദിവസം, വന്നിറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്‌പോർട്ട് വിവരങ്ങൾ,വാക്‌സിനേഷൻ വിവരം എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.

27ന് ശേഷം യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് 5 ദിവസം മുമ്പെങ്കിലും ഐസിഎ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും വിമാനകമ്പനി അറിയിച്ചു.