അബുദാബി: അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടു. 29 രാജ്യങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിലുള്ളത്.

ഓസ്ട്രേലിയ, അൽബേനിയ, ബഹ്‌റൈൻ, ചെക്ക് റിപ്പബ്ലിക്, സൗദി അറേബ്യ, സ്വീഡൻ, ജർമനി, ഹംഗറി, ഓസ്ട്രിയ, ഉക്രൈൻ, അയർലന്റ്, ബെൽജിയം, ബ്രൂണെ, ബൾഗേറിയ, പോളണ്ട്, തായ്‌വാൻ, ചൈന, റൊമാനിയ, സിംഗപ്പൂർ, സ്വിറ്റ്‌സർലന്റ്, സീഷ്യെൽസ്, സെർബിയ, കാനഡ, ദക്ഷിണ കൊറിയ, മാൾട്ട, മൗറീഷ്യസ്, മൽഡോവ, ന്യൂസീലന്റ്, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളാണ് നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അബുദാബിയിൽ എത്തിയ ശേഷം നിർബന്ധിത ക്വാറന്റീനിൽ ഇളവ് ലഭിക്കും. ഇവർ വിമാനത്താവളത്തിൽ വെച്ച് പി.സി.ആർ പരിശോധന നടത്തിയാൽ മതിയാവും.