അബുദാബി: അബുദാബിയിൽ ബനിയാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ പിണറ്യാ പാണ്ഡ്യാല പറമ്പിൽ മെഹ്ഫിൽ വീട്ടിൽ റഫിനീദ്(28), സുഹൃത്ത് അഞ്ചരക്കണ്ടിയിലെ നടുക്കണ്ടി കണ്ണോത്ത് റാഷിദ്(28) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇന്നലെ വെളുപ്പിനെ ആണ് അപകടം ഉണ്ടായത്.

ഇരുവരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അവധി ദിവസത്തിൽ പതിവ് പോലെ ഒരുമിച്ച് യാത്രക്ക് ഇറങ്ങിയത് ആയിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. കബറടക്കം പിന്നീട് നാട്ടിൽ നടക്കും. അബുദാബിയിലെ അഡ്‌മി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആണ് റാഷിദ്. കാസിം-റസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റഊഫ്, റംസാസ്, റഫീല (അബുദാബി), റിഷാന, റൈഹാനത്ത്(ദുബായ്).

അബുദാബി പൊലീസ് ഡീപ്പോർട്ടേഷൻ സെന്ററിൽ ഓഫിസ് ബോയ് ആയ റഫിനീദ് ഔട്ട്സോഴ്സിങ് കമ്പനിയായ മി സർവീസസിന്റെ ജീവനക്കാരനാണ് റാബിയയുടെയും റഹീമിന്റെയും മകനാണ്. സഹോദരി: ഷാമില.