ജ്വലിക്കുന്ന മനസുമായ് ഭാരതത്തെ പടുത്തുയർത്താം എന്ന സന്ദേശമുയർത്തി എബിവിപിയുടെ ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നടന്നു. എ ബി വി പി സംസ്ഥാന സെക്രട്ടറി എം എം ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. ബാറ്റ്മിന്റൺ ദേശീയ താരം പി എസ് കൃഷ്ണപ്രിയ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. എ ബി വി പി സംസ്ഥാന പ്രവർത്തക സമിതിയംഗം കെവി രജീഷ്, കോഴിക്കോട് ജില്ല പ്രസിഡന്റ് കെ കെ അമൽ മനോജ്, ജില്ലാ സെക്രട്ടറി ശ്യാം ശങ്കർ, ജില്ലാ കമ്മിറ്റിയംഗം പ്രവീൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.