കോട്ടയം: കപൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ഒന്നാം മൈൽ കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യന്റെ മകൻ ജോസ് സെ ബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) ആണ് മരിച്ചത്. സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം.

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാലാ പൊൻകുന്നം റോഡിലായിരുന്നു അപകടം. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.പൊൻകുന്നംഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യനെ ഇതേ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസിടിച്ച് വീഴ്‌ത്തുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു മരിച്ച ജോ സ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.