ഭുവനേശ്വർ: കേന്ദ്രമന്ത്രി പ്രതാപ് സാരംഗിക്ക് വാഹനാപകടത്തിൽ പരിക്ക്. ബാലസോറിലെ നീലഗിരി എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. ഒരു പരിപാടിയിൽ സംബന്ധിക്കാൻ പോകുന്നതിനിടെയാണ് അപകടം.

നിയന്ത്രണം വിട്ട ട്രാക്ടർ മന്ത്രി സഞ്ചരിച്ച കാറിൽ വന്ന് ഇടിക്കുകയായിരുന്നു. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുുകൾ. ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കാറിൽ മന്ത്രിയെ കൂടാതെ മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു.

അപകടത്തിന് പിന്നാലെ ഉടൻ തന്നെ മന്ത്രിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.