മധുര: മധുരയിൽ ജെല്ലിക്കെട്ടിനിടെ അപകടം. സംഭവത്തിൽ നാല് പേർക്ക് ഗുരുതര പരിക്കേറ്റു. മധുര ആവണിയാപുരത്താണ് അപകടം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് ആ ഘോഷങ്ങളിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും. രാഹുൽഗാന്ധി യുടെ സന്ദർശനത്തിനെതിരെ ബിജെപി ജെല്ലിക്കെട്ടിനെ എതിർത്ത കോൺഗ്രസ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, തമിഴ്‌നാട് കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തു. ജല്ലി ക്കെട്ട് കാണാൻ വരുന്നതിലൂടെ കർഷക സമരക്കിന് രാഹുൽ ഗാന്ധി ധാർമ്മിക പിന്തുണ നൽകു കയാണെന്ന് തമിഴ്‌നാട് കോൺഗ്രസ് നേതാവ് കെഎസ് അഴഗിരി പറഞ്ഞു. കാള കർഷകരുടെ അട യാളവും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരോടുള്ള ബഹു മാനവും തമിഴ് സംസ്‌കാരത്തോടുള്ള ആദരവുമാണെന്നും അദ്ദേഹം പറഞ്ഞു.