കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മുക്കം നഗസഭയിലെ കുറ്റിപ്പാലയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. മാമ്പറ്റ ബൈപ്പാസ് റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അഗസ്ത്യന്മുഴി തടപ്പറമ്പിൽ അനന്ദു, സ്നേഹ എന്നിവരാണ് മരണപ്പെട്ടത്. മുക്കത്ത് നിന്നും പഠനാവശ്യത്തിനുള്ള പുസ്തങ്ങൾ വാങ്ങി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ടിപ്പിർ ലോറിക്കടയിൽ പെട്ട രണ്ട് പേരും തൽക്ഷണം മരിച്ചിരുന്നു.

മരണപ്പെട്ടവരുടെ തലയിൽ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതാണ് മരണ കാരണം.അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ മുക്കം ഫയർഫോഴ്സ് ,പൊലീസ് , നാട്ടുകാർ എന്നിവർ ചേർന്നാണ് ഇരുവരെയും ലോറിക്കയിൽ നിന്നും പുറത്തെടുത്തത്. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരുവരും വിദ്യാർത്ഥികളും ബന്ധുക്കളുമാണ്.