ലണ്ടൻ: പ്രശ്‌സത ബ്രിട്ടീഷ് നടി ഡയാന റിഗ് (82) അന്തരിച്ചു. 'ഗെയിം ഓഫ് ത്രോൺസ്', ' ദി അവഞ്ചേഴ്‌സ്' തുടങ്ങിയ ടി.വി പരമ്പരകളിലൂടെ ജനമനസ്സുകളിൽ കുടിയേറിയ ഡയാന കാൻസർ ബാധയെ തുടർന്നാണ് മരിച്ചത്. സ്വവസതിയിലായിരുന്നു അന്ത്യം. 'ഗെയിം ഓഫ് ത്രോൺസ്' ടിവി പരമ്പരയിലെ ഒലേന ടൈറൽ എന്ന കഥാപാത്രത്തിലൂടെയാണ് ഡയാന ആരാധകരെ സൃഷ്ടിച്ചത്.

Be a dragon.
The realm will always remember Diana Rigg.

- Game of Thrones (@GameOfThrones) September 10, 2020
നാടകരംഗത്തും മികവ് തെളിയിച്ച ഡയാന നിരവധി നാടകങ്ങളിലും വേഷമിട്ടു. 1959ൽ റോയൽ ഷേക്‌സ്പിയർ കമ്പനിയിലൂടെയാണ് അരങ്ങിലെത്തിയത്. കിങ് ലിയറിൽ കോർഡീലിയയുടെ വേഷം കയ്യടി നേടി. 'ഒൺ ഹെർ മജസ്റ്റീസ് സീക്രഡ് സർവീസ്' (1969) എന്ന സിനിമയിൽ ജയിംസ് ബോണ്ടിന്റെ ഭാര്യ ട്രേസിയുടെ വേഷമിട്ടു. ബോണ്ട് വിവാഹിതനാകുന്ന സിനിമയാണിത്.

RIP Diana Rigg, who has passed away aged 82. And now her watch has ended ?? pic.twitter.com/GzHmF1SILV

- Jon Snow (@LordSnow) September 10, 2020
1938 ൽ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ ജനിച്ചു. 1960 കളിൽ 'ദി അവഞ്ചേഴ്‌സ്' ടിവി പരമ്പരയിലെ രഹസ്യ ഏജന്റായ എമ്മ പീൽ എന്ന കഥാപാത്രത്തിലൂടെയാണു പ്രശസ്തയായത്.
ദി അവഞ്ചേഴ്‌സിലെ കരാട്ടെ വിദഗ്ധയായ, സിഗരറ്റ് വലിക്കുന്ന രഹസ്യ ഏജന്റിന്റെ വേഷം അറുപതുകളുടെ പ്രതീകങ്ങളിലൊന്നായിരുന്നു. ബാഫ്ത, എമ്മി പുരസ്‌കാരങ്ങൾ നേടിയ ഡയാനയ്ക്ക് ആരാധകർ സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലി നേർന്നു.