മുകാംബിക: പ്രശസ്ത സിനിമാ സീരിയൽ താരം യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സംവിധായകനായ എസ് പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭർത്താവ്. മാനസികമായി പൊരുത്തപ്പെടാനാവില്ലെന്ന് കണ്ടതോടെ വേർപിരിയുകയായിരുന്നു.

കഴിഞ്ഞവർഷമാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺകുട്ടികളാണുള്ളത്.മമ്മൂട്ടി നായകനായ സ്റ്റാലിൻ ശിവദാസ് ആണ് യമുന ആദ്യമായി അഭിനയിച്ചത്. ഉസ്താദ്, പല്ലാവൂർ ദേവനാരായണൻ, വല്ല്യേട്ടൻ,മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും,പട്ടണത്തിൽ സുന്ദരൻ തുടങ്ങി നാൽപ്പത്തഞ്ചാേളം സിനിമകളിൽ വേഷമിട്ട യമുന അൻപതിലധികം സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. യമുനയ്ക്ക് ആരാധകർ ഏറെയാണ്.