തിരുവനന്തപുരം: സി പി എം നിയന്ത്രണത്തിലുള്ള ചിന്ത വാരികയിൽ അദാനിയുടെ പരസ്യം. ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവൻ പേജ് പരസ്യം. നേരത്തെ ദേശാഭിമാനിയിൽ വന്ന ചില പരസ്യങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു. അന്ന് ജാഗ്രത കാട്ടുമെന്ന് പാർട്ടി വ്യക്തമാക്കുകയും ചെയ്തു. ഈ ജാഗ്രതയാണ് ചിന്തയ്ക്ക് കൈമോശം വരുന്നത്.

ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവൻ പേജ് പരസ്യം നൽകിയത്. രാജ്യത്തെ കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ ഉത്പാദനം എന്നീ മേഖലകളിൽ ഒന്നാം സ്ഥാനക്കാരൻ എന്ന് അവകാശപ്പെടുന്നതാണ് ചിന്തയിലെ പരസ്യം. രാഷ്ട്രീയ നയത്തിൽ എതിർ ചേരിയിൽ നിർത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ പരസ്യം പണം വാങ്ങി സിപിഎം വാരിക തന്നെ പ്രസിദ്ധീകരിച്ചതാണ് ശ്രദ്ധേയം. കേന്ദ്ര സർക്കാരും അദാനി ഗ്രൂപ്പുമായുള്ള ബന്ധം ഉന്നയിച്ച് നിരവധി ലേഖനങ്ങൾ ചിന്തയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപരം വിമാനത്താവളം അദാനിക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് സിപിഎം പ്രത്യക്ഷ സമരത്തിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിടയക്കം നിരവധി വിമർശനങ്ങളും ഉന്നയിച്ചിരുന്നു. വിമാനത്താവള കൈമാറ്റം സംബന്ധിച്ച് സർക്കാരിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിടയക്കം നിരവധി വിമർശനങ്ങളും ഉന്നയിച്ചിരുന്നു. വിമാനത്താവള കൈമാറ്റം സംബന്ധിച്ച് സർക്കാരിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ചിന്തയിലെ പരസ്യം. തൽകാലം പാർട്ടി ഇക്കാര്യം ചർച്ചയാക്കില്ല. വിവാദമാകുമെന്നതു കൊണ്ടാണ് ഇത്.

അതിനിടെയാണ് പാർട്ടി വാരികയിൽ തന്നെ അദാനിയെ പുകഴ്‌ത്തിയുള്ള പരസ്യം വന്നിരിക്കുന്നത്. രാഷ്ട്രീയ നയത്തിൽ എതിർ ചേരിയിൽ നിർത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ പരസ്യം പണം വാങ്ങി സി പി എം വാരിക തന്നെ പ്രസിദ്ധീകരിച്ചത് ഇടത് ക്യാമ്പിനെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇത് സിപിഎമ്മിനുള്ളിലും ചർച്ചകൾക്ക് വഴിവയ്ക്കും. നേരത്തെ ദേശാഭിമാനിയെ ഫാരീസ് അബൂബേക്കർ വിവാദവും ലോട്ടറി മുതലാളി സാന്റിയാഗോ മാർട്ടിനുമായുള്ള ബന്ധവും ഉലച്ചിരുന്നു. സിപിഎമ്മിന്റെ നയവിശദീകരണത്തിനുള്ള വാരികയാണ് ചിന്ത.

എകെജി സെന്ററിന് അടുത്താണ് ചിന്തയുടേയും ഓഫീസ്. അടുത്ത പാർട്ടി അനുഭാവികളാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അത്തരമൊരു വാരികയിലാണ് അദാനിയുടെ പരസ്യം എത്തുന്നത്. കർഷക സമരത്തിൽ ഉൾപ്പെടെ സിപിഎം പ്രതിക്കൂട്ടിൽ നിർത്തുന്നത് അദാനിയെയാണ്. കോർപ്പറേറ്റുകൾക്ക് കാർഷിക വിപണി പിടിക്കുന്നതിനുള്ള സഹായമാണ് പുതിയ കാർഷിക നിയമങ്ങൾ എന്നാണ് കർഷകരുടെ ആരോപണം. ഇത് ശരിവെക്കുന്ന തെളിവുകൾ സിപിഎം പുറത്തു വിടുകയും ചെയ്തു. മോദി ഭരണകാലത്ത് ആദാനി ഗ്രൂപ്പ് ആരംഭിച്ച കാർഷിക കമ്പനികളുടെ പട്ടികയാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്.

ആദാനി ഗ്രൂപ്പ് പുതിയതായി ആരംഭിച്ചിരിക്കുന്ന കാർഷിക കമ്പനികളുടെ പട്ടിക പരിശോധിച്ചാൽ വിവാദ നിയമങ്ങൾ ആർക്കുവേണ്ടിയാണെന്നുള്ളത് ബോധ്യപ്പെടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. 'കർഷക നിയമങ്ങളുടെ ഗുണം ലഭിക്കുന്നത് ആർക്കാണ്? ഉത്തരം ഇവിടെയുണ്ട്: ആദാനി കോർപ്പറേറ്റ്‌സിനു കീഴിൽ നിരവധി കാർഷിക ചരക്കുകടത്ത് കമ്പനികളാണുള്ളത്. 22 ചരക്കു കടത്ത് കമ്പനികളിൽ 20 എണ്ണം ആരംഭിച്ചിരിക്കുന്നത് മോദിയുടെ ഭരണകാലത്താണ്. കുത്തകകൾക്കു വേണ്ടി മാത്രമുള്ള സർക്കാർ.' സിപിഎം ട്വീറ്റ് ചെയ്തിരുന്നു. ഇങ്ങനെ സിപിഎം കടന്നാക്രമിക്കുന്ന ഗ്രൂപ്പാണ് അദാനിയുടേത്. ഈ കമ്പനിയിൽ നിന്നാണ് ചിന്ത പണം വാങ്ങുന്നത്.

കോർപ്പറേറ്റുകൾക്കെതിരെ സമരരംഗത്തുള്ള സിപിഎമ്മിന്റെ സൈദ്ധാന്തിക മാസികയിൽ അദാനി ഗ്രൂപ്പിന്റെ പരസ്യം എത്തുമ്പോൾ ഇതെല്ലാം കൊണ്ടു കൂടിയാണ് ചർച്ചയാകുന്നത്. അദാനി ഗ്രൂപ്പിന്റെ മികവുകൾ പുകഴ്‌ത്തുന്ന പരസ്യമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.