മുംബൈ: കോവിഡിനെ അവസരമാക്കുന്നതിൽ ഇന്ത്യ എത്രകണ്ടു വിജയിച്ചു എന്നറിയാൻ ലോകത്തിന്റെ കോവിഡ് വാക്‌സിൻ ഉത്പാദനത്തിൽ ഇന്ത്യ എത്രകണ്ട് ശക്തരായി എന്നു പരിശോധിച്ചാൽ മതി. ലോകത്തിന്റെ വാക്‌സിൻ ഫാക്ടറിയായി ഇന്ത്യ മാറുമ്പോൾ അതിനൊപ്പം സാമ്പത്തികമായി ഇന്ത്യ വളരുന്നു എന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണക്കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ പൂനാവാല ലണ്ടനിൽ ആഡംബരവസതി വാടകയ്ക്കെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടും പുറത്തുവരുമ്പോഴാണ് ഇന്ത്യൻ വാക്‌സിന്റെ പവർ അറിയുക.

ലണ്ടനിൽ ആഴ്ചയിൽ 50,000 പൗണ്ട്( ഏകദേശം 50 ലക്ഷം രൂപ) ആണ് വാടകയിനത്തിൽ നിശ്ചയിച്ചിട്ടുള്ളതെന്ന് വസ്തുകൈമാറ്റ ഇടപാടിനെ കുറിച്ചറിയുന്ന ചില വ്യക്തികൾ സൂചന നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പോളിഷ് കോടീശ്വരിയായ ഡൊമിനിക കുൽചൈക്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം മെയ്‌ഫയറിലെ ഏറ്റവും വലിയ ബംഗ്ലാവുകളിലൊന്നാണ്. 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള വസതി ഏകദേശം 24 ഇംഗ്ലീഷ് വീടുകളുടെ വലിപ്പത്തിന് തുല്യമാണ്. ബംഗ്ലാവിന് സമീപം അതിഥി മന്ദിരവും അതിമനോഹരമായ 'രഹസ്യ ഉദ്യാന'വുമുണ്ട്.

വിഷയത്തെ സംബന്ധിച്ച് അദാർ പൂനാവാലയ്ക്ക് വേണ്ടി പ്രതികരിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വക്താവോ കുൽചൈക്കിന് വേണ്ടി പ്രതികരിക്കാൻ അവരുടെ വക്താവോ വിസമ്മതിച്ചു. തികച്ചും രഹസ്യമായ ഇടപാടായതിനാൽ ഇതിനെ കുറിച്ച് സൂചന നൽകിയവരും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ യൂണിവേഴ്സിറ്റിയിലെ പൂർവവിദ്യാർത്ഥിയായ അദാർ പൂനാവാലയ്ക്ക് ബ്രിട്ടനുമായി അടുത്ത ബന്ധമാണുള്ളത്. രണ്ടാമതൊരു ഭവനം ബ്രിട്ടനിൽ വേണമെന്ന് ആഗ്രഹിക്കുന്നതായി 2016 ൽ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. മെയ്‌ഫെയറിലെ ഗ്രോസ് വീനർ ഹോട്ടൽ സ്വന്തമാക്കാൻ പൂനാവാല മുമ്പൊരിക്കൽ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.

ബ്രെക്സിറ്റും കോവിഡും പരോക്ഷമായി ബാധിച്ച ലണ്ടനിലെ ആഡംബര വസതി വിപണിക്ക് ഈ കരാർ ഉണർവേകുമെന്നാണ് വിലയിരുത്തൽ. മെയ്‌ഫെയറിൽ കെട്ടിടവാടകയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 9.2 ശതമാനം കുറവുണ്ടായതായി വസ്തു ഇടപാട് വിവരശേഖര ഏജൻസിയായ ലോൺ ലോൺറെസ് പറയുന്നു. 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള വസതി ഏകദേശം 24 ഇംഗ്ലീഷ് വീടുകൾക്ക് തുല്യമാണ്. ബംഗ്ലാവിന് സമീപം അതിഥി മന്ദിരവും അതിമനോഹരമായ 'രഹസ്യ ഉദ്യാന'വുമുണ്ട്. താമസക്കാർക്ക് മാത്രമേ രഹസ്യ ഉദ്യാനത്തിൽ പ്രവേശനമുള്ളൂ.

നേരത്തെ മെയ്‌ഫെയറിലെ ഗ്രോസ്‌വീനർ ഹോട്ടൽ വാങ്ങുവാനും അതിന്റെ ഒരു ഭാഗം പൊളിച്ച് വീടാക്കി മാറ്റാനും പൂനാവാല ശ്രമിച്ചിരുന്നു. എന്നാൽ ആ നീക്കം പരാജയപ്പെടുകയായിരുന്നു. ബ്രിട്ടനിൽ രണ്ടാമതൊരു വീട് വേണമെന്ന് താൻ ആഗ്രഹിക്കുന്നതായി 2016ൽ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പൂനാവാല പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് പൂനാവാല. 15 ബില്യൺ ഡോളർ ആണ് കുടുംബത്തിന്റെ ആസ്തി.