മുംബൈ: കൊവിഷീൽഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാലയ്ക്കും കുടുംബത്തിനും സുരക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് ഹരജി.

നിലവിലെ വൈ കാറ്റഗറി സുരക്ഷ അപര്യാപ്തമാണെന്നും ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്നും കാണിച്ചാണ് മുംബൈയിലെ അഭിഭാഷകനായ ദത്തമാനെ മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൂണെവാലക്ക് മാത്രമല്ല കുടുംബത്തിനും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തണം, അദ്ദേഹത്തിന് ധാരാളം ഭീഷണികൾ എത്തുന്നുണ്ടെന്നും ഹർജിക്കാരൻ പറയുന്നു.

മാധ്യമവാർത്തകളെ അടിസ്ഥാനമാക്കിയാണ് ഹർജി നൽകിയിരിക്കുന്നതെന്നാണ് ദത്തമാന പറയുന്നത്. നേരത്തെ അദാർ പൂണെവാലയ്ക്ക് കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു.

പ്രതിഷേധങ്ങൾക്കിടെ നേരത്തെ സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വാക്സിന്റെ വില കുറയ്ക്കുകയാണെന്ന് അദാർ പുനെവാല പ്രഖ്യാപിച്ചിരുന്നു. നിലവിൽ സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ച 400 രൂപ എന്ന വിലയിൽ നിന്ന് 100 രൂപയാണ് വാക്സിന് കുറച്ചത്. ഇതോടെ സംസ്ഥാനങ്ങൾ കൊവിഷിൽഡ് ഒരു ഡോസിന് 300 രൂപയാണ് നൽകേണ്ടത്.