ന്യൂഡൽഹി: ആധാർ കാർഡിന്റെ ദുരുപയോഗം വർധിച്ച സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിനായി പുറത്തിറക്കിയ മുന്നറിയിപ്പ് കേന്ദ്രം പിൻവലിച്ചു.ഉത്തരവ് പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിലാണ് ഉത്തരവ് പിൻവലിച്ചത്.ഹോട്ടൽ ഉൾപ്പടെയുള്ള സ്വകാര്യസ്ഥാപനങ്ങളുടെ വെരിഫിക്കേഷന് ആധാർ നൽകരുതെന്നും അത്തരം സ്വകാര്യസ്ഥാപനങ്ങൾക്ക് കാർഡ് പരിശോധിക്കാനോ സൂക്ഷിച്ചുവെക്കാനോ അനുമതിയില്ലെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്.ഈ ഉത്തരവ് തെറ്റിധാരണകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പിൻവലിക്കുന്നത്.

ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിങ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി.

യുഐഡിഎഐ നൽകുന്ന ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർദ്ദേശമുള്ളൂ.ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

ആധാറിൽ ഓരോ പൗരനും നൽകിയിരിക്കുന്ന പ്രത്യേക നമ്പരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ദുരുപയോഗം തടയാനുള്ള വഴികളുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നത്. പ്രധാനമായും ആധാർ രേഖകൾ മറ്റു വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുകയാണെങ്കിൽ അതിന്റെ മാസ്‌ക് കോപ്പികൾ നൽകുന്നതാണ് സുരക്ഷിതമെന്നായിരുന്നു കേന്ദ്രം നൽകിയ നിർദ്ദേശം.

കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്‌ക്ചെയ്ത ആധാർ കോപ്പി. ാ്യമമറവമമൃ.ൗശറമശ.ഴീ്.ശി എന്ന വെബ്സൈറ്റിൽ നിന്നും മാസ്‌ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം.ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിച്ച ശേഷം ബാക്കി അക്കങ്ങൾ മായ്ക്കുന്ന ഈ രീതിയാണ് ഏറെ സുരക്ഷിതം. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാൻ കഴിയുകയുള്ളു.

ആധാർ കാർഡ് നൽകുന്ന സ്ഥാപനത്തിന് യുഐഡിഎഐയിൽ നിന്നും സാധുവായ ഉപയോക്തൃ ലൈസൻസ് ഉണ്ടോയെന്ന് ഉപഭോക്താവിന് ചോദിക്കാനും കഴിയും.ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും അത്‌പോലെ പങ്കിടരുത്. അത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യത ഏറെയാണ്. യുഐഡിഎഐയിൽ നിന്നും ലൈസൻസ് എടുക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നീ സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങുന്നതിനോ, അവ സൂക്ഷിക്കുവാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

സ്വകാര്യസ്ഥാപനങ്ങൾ ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകൾ ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഫേകൾ ഉപയോഗിക്കുന്നവർ ഡൗൺലോഡ് ചെയ്ത ഫയലുകൾ ഡിലീറ്റ് ചെയ്ത ശേഷം മാത്രമേ പുറത്ത് പോകാവൂ എന്നും കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ പറ്ഞ്ഞിരുന്നു