തൃശൂർ: സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് റിപ്പോർട്ട്. കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത് കാറിനുള്ളിലാണ് അമ്പിളി ദേവിയുമായുള്ള കുടുംബ പ്രശ്‌നങ്ങൾക്കിടെയാണ് സീരിയൽ താരത്തിന്റെ ജീവനൊടുക്കൽ ശ്രമം. നടൻ അപകട നില തരണം ചെയ്‌തെന്ന് സൂചന. ഭാര്യ അമ്പിളി ദേവിയുമായുള്ള പ്രശ്‌നങ്ങൾ പലവിധ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ആദിത്യൻ വീട്ടിൽ എത്തി അക്രമം കാണിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതിനിടെയാണ് ആദിത്യന്റെ ആത്മഹത്യാ ശ്രമവും പുറത്തു വരുന്നത്.

അമ്പിളി ദേവിയെ ആദിത്യൻ ചീത്ത പറയുന്ന ഓഡിയോയും ചർച്ചയായിരുന്നു. പൊലീസ് കേസ് കൊടുക്കുന്നതും അമ്പിളി ദേവി സജീവമായി ആലോചിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം നടക്കുന്നത്. തൃശൂർ സ്വരാജ് റൗണ്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറി. കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ആദിത്യന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി രംഗത്തു വന്നിരുന്നു. ഇതോടെയാണ് സീരിയൽ താരദമ്പതിമാരുടെ കുടുംബ പ്രശ്‌നം പുറം ലോകത്ത് എത്തുന്നത്.

രണ്ട് കൂട്ടരും ആരോപണവുമായി നിറഞ്ഞു. ഇതിനിടെ ആദിത്യനുമായി സൗഹൃദം മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കി ആരോപണത്തിന് വിധേയയായ യുവതിയും രംഗത്തു വന്നു. ഇതിന് ശേഷമാണ് അമ്പിളി ദേവി കൂടുതൽ തെളിവുകൾ പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് സ്വരാജ് റൗണ്ടിലെ ആദിത്യന്റെ ആത്മഹത്യാ ശ്രമം. കുടുംബ പ്രശ്‌നങ്ങളിലുള്ള മാനസിക വിഷമമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട നില ആദിത്യൻ തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന സൂചന.