തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ നരേന്ദ്ര മോദിയുടെ മാത്രം തലവേദന ആണെന്നും അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ലെന്നും അഡ്വ.ഹരീഷ് വാസുദേവൻ. മയക്കുമരുന്ന് കടത്ത് മൂലമാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ പുതിയ നടപടികളെന്ന വാദവും ഹരീഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ തള്ളിക്കളയുന്നു.' അന്താരാഷ്ട്ര കപ്പൽചാലിനടുത്താണ് മിത്രോംസ് പറയുന്ന മയക്കുമരുന്ന് വേട്ടയൊക്കെ. ദ്വീപിൽ സർക്കാർ അറിയാതെ ഒരില അനങ്ങില്ല. ജനങ്ങൾ ഒറ്റക്കെട്ടായി മദ്യത്തെയും മയക്ക് മരുന്നിനെയും ദേശവിരുദ്ധ പ്രവർത്തനങ്ങളെയും എതിർക്കുന്ന സ്ഥലമാണ് ദ്വീപ്. മനുഷ്യർ ലോകത്തുള്ള തിയറി മുഴുവൻ പരീക്ഷിച്ചിട്ടും ക്രൈം റേറ്റ് കൂടിവരുന്ന കാലത്ത് വലിയ കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാടാണ് ലക്ഷദ്വീപ്.'

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രഫുൽ ഖോട പട്ടേൽ (പ്രഫുൽ പട്ടേലല്ല - അത് NCP) ഇരുന്നിടത്തൊക്കെ പ്രാദേശിക BJP നേതൃത്വം തന്നെ അയാൾക്ക് എതിരായിരുന്നു. താൻപോരിമ, ഏകാധിപത്യം, മണ്ടത്തരം എന്നിവയിൽ മോദിയുടെ 10 ഇരട്ടി ഉണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. മോദിയോടൊപ്പം ആഭ്യന്തരമന്ത്രി ആയിരുന്ന അയാളെ പിന്നീട് 2012 ൽ BJP ക്കാർ തന്നെ ഗുജറാത്തിൽ തോൽപ്പിച്ചു. കേരളത്തിൽ തോറ്റ നേതാവിന് പോലും 2016 ൽ BJP ഒരു ഗവർണ്ണർ പദവി കൊടുത്തപ്പോൾ, ഇയാൾക്ക് വെറും അഡീഷണൽ സെക്രട്ടറി റാങ്കുള്ള, ദദ്രനഗർ ഹവേലിയും ദമൻഡ്യു (DNH&DD) യിലെ ഒരു അഡ്‌മിനിസ്ട്രേറ്റർ പദവി മാത്രമാണ് കൊടുത്തത്. രാജ്യസഭാ MP പോലുമാക്കിയില്ല. കാരണം ഇയാൾ നരേന്ദ്ര മോദിയുടെ മാത്രം തലവേദന ആണ്. അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ല.എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ ബാധ്യത ആണ് എന്ന കാര്യം തെഹൽക്കയുടെ ടേപ്പിൽ വന്നിട്ടുണ്ട്.(വേണ്ടവർക്ക് കമന്റിൽ ലിങ്ക് ഉണ്ട്, വായിക്കാം). കേന്ദ്രഭരണ പ്രദേശത്തെ അഡ്‌മിനിസ്ട്രേറ്റർ ആയി ഇന്ത്യയിൽ ആദ്യത്തെ രാഷ്ട്രീയ നിയമനം.

DNH&DD വിൽ അഴിമതി കൊണ്ടും ഏകാധിപത്യം കൊണ്ടും 4 വർഷം കൊണ്ട് പ്രാദേശിക BJP ക്കാരെ വരെ വെറുപ്പിച്ചു. അഴിമതി ചെയ്യാനുള്ള പ്രഷറിൽ ആദ്യം ആത്മഹത്യ ചെയ്തത് PWD ഉദ്യോഗസ്ഥൻ. ഒടുവിൽ 2021 ൽ സ്ഥലം MP പോലും. 2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് പോലും കൊടുക്കാതെ ഒതുക്കി. 2018 ൽ DNH&DD വിലെ BJP നേതൃത്വം ഇയാൾക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകി. (വാർത്ത കമന്റിൽ) അവിടെ നടത്തിയ 'സ്വയം വികസന പ്രവർത്തന'ങ്ങളേപ്പറ്റി Ranjith Antony എഴുതിയതിന്റെ ലിങ്ക് കമന്റിലുണ്ട്.

ബീച്ചിൽ റിസോർട്ട് നിർമ്മാണം കഴിഞ്ഞാൽ പുള്ളിയുടെ വീക്‌നെസ് ഡിസ്റ്റിലറികൾ ആണ്. ലക്ഷ്യദ്വീപിൽ മദ്യം എവിടെ നിന്ന് വരുമെന്ന് കണ്ടോളൂ.Kannan Gopinathan നോട് തെരഞ്ഞെടുപ്പ് കാലത്ത് കോർക്കാൻ ചെന്നതിനു തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ചത് നമുക്കൊക്കെ അറിയാമല്ലോ.

2021 ൽ DNH&DD MP മോഹൻഭായ് ദേൽക്കരുടെ ആത്മഹത്യ കേസിൽ പ്രതിയായതോടെ ഇനി പ്രധാന പോസ്റ്റുകൾ ഒന്നും കിട്ടില്ലെന്ന് ഉറപ്പായി. അതിനു തൊട്ടു മുൻപാണ് ലക്ഷദ്വീപ് ചാർജ് കിട്ടിയത്. കടുത്ത മുസ്ലിം വിരോധവും റിസോർട്ട് നിർമ്മാണത്തിനും അഴിമതിക്കും ചാകര ആയ സ്ഥലമായതുകൊണ്ടും ലക്ഷദ്വീപിൽ അങ്ങേര് എത്തിയത് കാള പാത്രക്കടയിൽ കയറിയപോലെ ആയി. മോദീജീ പ്രതിസന്ധിയിൽ ആയതുകൊണ്ട് കേരളത്തിലെ മിത്രങ്ങൾ അങ്ങേർക്ക് പിന്തുണയുമായി വന്നിട്ടുണ്ടെങ്കിലും, അൽപ്പം വൈകിയാലും, ദ്വീപിലെ BJP ക്കാർ തന്നെ ഇയാളെ മാറ്റാൻ പരസ്യമായി രംഗത്തു വരുമെന്ന് ഉറപ്പാണ്. (വന്നെന്നും വാർത്തകളുണ്ട്).

അന്താരാഷ്ട്ര കപ്പൽചാലിനടുത്താണ് മിത്രോംസ് പറയുന്ന മയക്കുമരുന്ന് വേട്ടയൊക്കെ. ദ്വീപിൽ സർക്കാർ അറിയാതെ ഒരില അനങ്ങില്ല. ജനങ്ങൾ ഒറ്റക്കെട്ടായി മദ്യത്തെയും മയക്ക് മരുന്നിനെയും ദേശവിരുദ്ധ പ്രവർത്തനങ്ങളെയും എതിർക്കുന്ന സ്ഥലമാണ് ദ്വീപ്. മനുഷ്യർ ലോകത്തുള്ള തിയറി മുഴുവൻ പരീക്ഷിച്ചിട്ടും ക്രൈം റേറ്റ് കൂടിവരുന്ന കാലത്ത് വലിയ കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാടാണ് ലക്ഷദ്വീപ്.

അവരുടെ വികസനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ ശബ്ദം കൂടി കേൾക്കണം എന്ന ഏറ്റവും ലളിതമായ ആവശ്യം ഉന്നയിച്ച പ്രിത്വിരാജിനെ വരെ മുന്നുംപിന്നും നോക്കാതെ തെറിവിളിക്കുകയാണ് ഊള സംഘികൾ. (ഊള-ഓരിയിടൽ) സ്വയം സംസ്‌കാരം വെളിപ്പെടുത്തുന്നു എന്നുമാത്രം കണക്കാക്കിയാൽ മതി.
ബാക്കി പിന്നെ.
#SaveLakshadweep
#Withdraw_Administrator