നെടുമ്പാശ്ശേരി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയർ അറേബ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 10 മിനിറ്റിനുള്ളിലാണ് തകരാർ സംഭവിച്ചത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.

യന്ത്രതകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.