ഡൽഹി: ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായ നിരവധിപ്പേരുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാൾ കൂടി. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ് പാക്കിസ്ഥാൻ സ്വദേശി ആംന ഇമ്രാൻ.


ആംനയുടെ ചിത്രങ്ങൾ കണ്ട് സുഹൃത്തുക്കൾ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്റ് ചെയ്തിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാൻ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകർ ആംനയെ ഏറ്റെടുത്തു. ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.


ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു വൈറലായിരുന്നു. അമൃത ചെയ്ത് ഐശ്വര്യയുടെ സിനിമിയെ രംഗങ്ങൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.