ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത അവലോകന യോഗത്തിൽനിന്നും വിട്ടുനിന്നതിന് മറുപടി നൽകി പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ. യോഗം ബഹിഷ്‌കരിച്ചതിനെ തുടർന്ന് ആലാപൻ ബന്ദോപാധ്യായയ്ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

നാല് പേജുള്ള മറുപടിയാണ് അദ്ദേഹം കേന്ദ്രത്തിന് നൽകിയത്. എന്നാൽ കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച നടന്ന യാസ് ചുഴലിക്കാറ്റ് അവലോകനയോഗത്തിൽനിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് കേന്ദ്രം ബന്ദോപാധ്യായയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

യോഗത്തിൽനിന്ന് സ്വമേധയാ വിട്ടുനിന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി ഉണ്ടായിരുന്ന സമയംവരെ അവിടെ ഉണ്ടായിരുന്നുവെന്നും ആലാപൻ മറുപടിയിൽ വ്യക്തമാക്കുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.