ന്യൂഡൽഹി: കോവിഡ് കേസുകൾ കുറയാത്ത പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിന്റെ കർശന ജാഗ്രതാ മുന്നിറിയിപ്പ്.കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഒഡീഷ, ആസാം, മിസോറാം, മേഘാലയ, ആന്ധ്രപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉന്നതല യോഗം മുന്നിറിയപ്പ് നൽകിയത്.

ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പ്രത്യേക നിയന്ത്രണവും നിരീക്ഷണവും, കേസുകളുടെ രൂപരേഖാ ചിത്രത്തിന്റെയും കണ്ടെത്തുന്ന സന്പർക്കം അടിസ്ഥാനമാക്കിയും കണ്ടെയ്ന്മെന്റ് സോണുകൾ നിർവചിക്കുക,ഗ്രാമീണ മേഖലകളിലും പ്രത്യേകിച്ച് പീഡിയാട്രിക് കേസുകളിലും നിലവിലുള്ള ആരോഗ്യ, പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുക,ഐസിഎംആർ മാർഗനിർദേശങ്ങൾ അനുസരിച്ച് മരണസംഖ്യ റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെയാണ് സംസ്ഥാനങ്ങൾക്കു നിർദേശങ്ങൾ

പത്തു ശതമാനത്തിൽ കൂടുതൽ രോഗ സ്ഥിരീകരണമുള്ള ജില്ലകളിൽ ജനക്കൂട്ടവും ആളുകളുടെ ഇടപഴകലും തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ഐസിഎംആർ മേധാവി ഉൾപ്പടെയുള്ളവർ നിർദേശിച്ചു.പരിശോധന വർധിപ്പിക്കുന്നതിനൊപ്പം ലക്ഷ്യമിട്ട ജില്ലകളിൽ ദുർബല വിഭാഗങ്ങളുടെ വാക്‌സിനേഷൻ പൂർത്തിയാക്കുകയും വേണം.

രണ്ടാം വാക്‌സിൻ ഡോസ് നൽകുന്നതിലും നടപടികൾ ഊർജിതമാക്കണം. പകർച്ചവ്യാധി പടരാതിരിക്കാൻ വീട്ടിൽ ഐസൊലേ ഷനിൽ കഴിയുന്ന വ്യക്തികളെ നിരന്തരം നിരീക്ഷിക്കണമെന്നും നിർദേശിച്ചു.രാജ്യത്ത് 46 ജില്ലകൾ പത്തു ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി കാണിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവയും വിവിധ സംസ്ഥാനങ്ങളിലെ സംസ്ഥാന നിരീക്ഷണ ഓഫീസർമാരും അവലോകന യോഗത്തിൽ പങ്കെടുത്തു.