കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് ക്ഷതമേറ്റത്. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.