ബത്തേരി: വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് എട്ടുവയസ്സുകാരൻ മരിച്ചത് അബദ്ധത്തിൽ എന്ന പ്രഥമിക നിഗമനത്തിൽ പൊലീസ്. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷെഹസിൽ ആണ് മരിച്ചത്. അബദ്ധത്തിൽ കാലുതെറ്റി നീന്തൽകുളത്തിൽ വീഴുകയായിരുന്നു.

ജിഷാദും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഇന്നലെ രാവിലെയാണ് റിസോർട്ടിൽ അവധി ആഘോഷത്തിനെക്കിയത്. വൈകിട്ട് നാലു മണിയോടെയാണ് റിസോർട്ടിലെത്തിയ എല്ലാവരും പൂളിൽ ഇറങ്ങി കളിക്കുന്നതിനിടയിലാണ് അപകടം. ജിഷാദിന്റെ കാരന്തൂർ സ്വദേശിയായ ഒരു ബന്ധുവിന്റെയാണ് റിസോർട്ട്. അപകടം നടന്ന പൂളിന് സുരക്ഷാ സംവിധാനങ്ങളാ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലായിരുന്നു എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വൈത്തിരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

വയനാട് പഴയ വൈത്തിരി, ചാരിറ്റി സഫാരി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടം. മാതാപിതാക്കളോടോപ്പം റിസോർട്ടിൽ എത്തിയ അമൽ, കാൽതെറ്റി നീന്തൽകുളത്തിൽ വീണത് ആരും അറിഞ്ഞില്ല. നീന്തൽകുളത്തിൽ കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മൃതദേഹം, ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോവുകയായിരുന്നു. അപകടമുണ്ടായ റിസോർട്ടിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കും.