ചെന്നൈ: അമല പോളിന്റെ ചിത്രം സമൂഹ മാധ്യത്തിൽ പങ്കുവയ്ക്കുന്നതിൽ മുൻ കാമുകൻ ഭവ്‌നിന്ദർ സിംഗിന് വിലക്ക്. ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച രംഗങ്ങൾ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമല പോൾ ഭവ്‌നിന്ദർ സിംഗിനെതിരേ മാനനഷ്ടക്കേസ് നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് അമല കേസ് ഫയൽ ചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു നടപടികൾ ഡിസംബർ 22 ലേക്ക് മാറ്റി.

ഗായകനായ ഭവ്നിന്ദർ സിങ് കുറച്ചു നാളുകൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഭവ്നിന്ദർ സിങ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റി?ദ്ധരിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ വാർത്തയെ നിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാനോ നടി തയ്യാറായിരുന്നില്ല. എന്നാൽ തന്റെ അനുമതി ഇല്ലാതെയാണ് ഭവ്‌നിന്ദർ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്നാണ് താരം പറയുന്നത്. പങ്കുവച്ച് അൽപസമയത്തിനകം തന്നെ ഭവ്‌നിന്ദർ ചിത്രങ്ങൾ പിൻവലിച്ചിരുന്നു.

അമല പോൾ വിവാഹിതയായെന്ന് റിപ്പോർട്ടുകൾ ഈ ഫോട്ടോയുടെ അടിസ്ഥാനത്തിൽ ചർച്ചയായിരുന്നു. അമലയുടെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദർ സിങാണ് വരൻ എന്നായിരുന്നു വ്യാജ വാർത്തകൾ.. ഭവ്‌നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദർ, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ഇതാണ് നടിയെ ചൊടിപ്പിച്ചത്. ചിത്രം കണ്ട് തെറ്റിധരിച്ച് നിരവധി പേർ ഇവർക്ക് വിവാഹാശംസകളും അന്ന് നേർന്നു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളിൽ കാണുന്നത്.

ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും അമലയുമൊത്തുള്ള ചില ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായിരുന്നു. ഏറെ നാളായി ഇവർ സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തിൽ അമല പോൾ തുറന്നുപറഞ്ഞിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അയാളുമായി ചർച്ച ചെയ്യാറുണ്ടെന്നും 'ആടൈ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങൾ പ്രണയത്തിലാണെന്നും അമല പറഞ്ഞിരുന്നു. അതുകൊണ്ട് കൂടിയാണ് ചിത്രങ്ങളിൽ ചർച്ച സജീവമായത്.

അമല നേരത്തെ വിവാഹ മോചനം നേടിയിരുന്നു. 2014 ജൂൺ 12നായിരുന്നു മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചന ഹർജി സമർപ്പിച്ചു. തുടർന്ന് ഫെബ്രുവരി 2017ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. എ.എൽ. വിജയ് വിവാഹിതനാവുകയും ചെയ്തു. ചെന്നൈയിലെ ഡോക്ടറായ ആർ. ഐശ്വര്യയായിരുന്നു് വധു. ഇവരുടെ വിവാഹത്തിൽ വിജയ്യ്ക്ക് ആശംസകൾ നേർന്ന് അമല രംഗത്തെത്തിയതും ഏറെ വാർത്തയായിരുന്നു.

അമലാ പോളും സംവിധായകൻ എ.എൽ.വിജയ്യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണക്കാരൻ നടൻ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ് യുടെ പിതാവ് അഴകപ്പൻ രംഗത്തെത്തിയിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നിർമ്മാതാവ് കൂടിയായ അളകപ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിജയ്യുമായുള്ള വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.
എന്നാൽ ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്നചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാൻ തയ്യാറായി എന്നായിരുന്നു അളകപ്പൻ വെളിപ്പെടുത്തിയത്. ഇതിനു മുമ്പും വിജയ്യും അമലയും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്. അഭിനയം നിർത്താമെന്ന വാക്ക് പാലിക്കാത്തതിൽ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാൻ കാരണമെന്നും അളകപ്പൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ അമലയെ അഭിനയിക്കാൻ താൻ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ എൽ വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാൽ തന്നെയറിയാം താൻ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തിൽ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല. കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ. അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാൻ വിടുന്നില്ലെന്ന വാർത്ത തീർത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാൽ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു.

2014ലാണ് അമലയും വിജയ്യും വിവാഹിതരായത്. പക്ഷെ പരസ്പരവിശ്വാസം നിലനിർത്താൻ സാധിക്കുന്നില്ലെന്ന കാരണത്താൽ രണ്ടുപേരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. 2017ലാണ് ഇതുസംബന്ധിച്ച് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചത്. വിവാഹമോചനത്തിന് ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. ഈ ലോകം മുഴുവൻ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകൾ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു- അമല വിവാഹ മോചനത്തേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

വേലയില്ലാ പട്ടധാരിയിൽ ധനുിന്റ നായികയായി അമലയാണ് എത്തിയത്. തമിഴിലെ അമലയുടെ നല്ല സുഹൃത്താണ് ധനുഷെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ രാക്ഷൻ സിനിമ നായകൻ വിഷ്ണു വിശാലിനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.