ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സമ്പൂർണ മെഡിക്കൽ പരിശോധന നടത്തുന്നതിന്. ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഡൽഹി എയിംസ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്. നേരത്തെ കോവിഡ് ബാധിതനായി നിരീക്ഷണത്തിൽ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ട അമിത്ഷായെ ഓഗസ്റ്റ് 18 ന് എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 31 ന് ആരോഗ്യവാനായി അദ്ദേഹം ആശുപത്രി വിട്ടു.