ശ്രീനഗർ: ജമ്മു കാശ്മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശനം നടത്തുമ്പോഴും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ. ജമ്മു കശ്മീരിൽ സംയുക്തസേന നടത്തുന്ന ഭീകരവിരുദ്ധവേട്ട 14ാം ദിവസത്തിലേക്ക് കടക്കവേയാണ് ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഇന്ന് പൂഞ്ചിലും ഷോപ്പിയാനിലും ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടി. ഷോപ്പിയാനിലെ ബാബപ്പോറയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.

പൂഞ്ച് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സൈനികനും പരിക്കേറ്റു. രാവിലെ പൂഞ്ചിലെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സേനക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ഭട്ട ദുരിയൻ പ്രദേശത്ത് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു തിരച്ചിൽ.

നിയന്ത്രണരേഖയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും ആണ് തിരച്ചിൽ നടത്തുന്നത്. പാരാ കമാൻഡോകൾ ഉൾപ്പെടെയുള്ളവരെ സഹായിക്കാൻ ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്.

ഭീകരർക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ സഹായം നൽകുന്ന രണ്ട് സ്ത്രീകളടക്കം 10 പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ഓഫീസർമാർ അടക്കം ഒമ്പത് സൈനികർ വീരമൃത്യു വരിച്ചു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്ര

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ തീവ്രവാദ സംഭവങ്ങളും കല്ലേറുകളുടെയും എണ്ണം കുറഞ്ഞുവെന്ന് കാശ്മീരിലെത്തിയ അമിത്ഷാ പറയുകയുണ്ടായി. സമാധാനം നശിപ്പിക്കാനോ വികസനത്തിന്റെ പാത തടസ്സപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഷാ പ്രസ്താവിച്ചു.

''തീവ്രവാദം കുറഞ്ഞു, കല്ലെറിയൽ അദൃശ്യമായിത്തീർന്നു ... ജമ്മു കശ്മീരിന്റെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഇവിടെ വികസനം തടയാൻ ആർക്കും കഴിയില്ല. ഇത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, ' അമിത് ഷാ പറഞ്ഞു.

''2019 ഓഗസ്റ്റ് അഞ്ച് (ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് അനുകൂലമായി പാർലമെന്റ് വോട്ട് ചെയ്ത തീയതി) സുവർണ്ണ ലിപികളിൽ എഴുതപ്പെടും. ഇത് തീവ്രവാദത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അവസാനമായിരുന്നു... കേന്ദ്രഭരണ പ്രദേശത്തിന്റെ വികസനത്തിൽ ജമ്മു കശ്മീർ യുവാക്കൾ സംഭാവന നൽകണം, അത് അവരുടെ ഉത്തരവാദിത്തമാണ്,'' അമിത് ഷാ പറഞ്ഞു.