പട്ന: ബിഹാറിൽ ചാരവൃത്തിയിൽ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആർമി യൂണിറ്റിലെ രഹസ്യവിവരങ്ങൾ പാക്കിസ്ഥാൻ സ്വദേശിക്ക് കൈമാറിയതിനാണ് സൈനിക ഉദ്യോഗസ്ഥൻ പിടിയിലായത്. ധനപൂരിലാണ് സംഭവം.

ആർമി യൂണിറ്റിലെ രഹസ്യരേഖകൾ പാക്കിസ്ഥാൻ സ്വദേശിക്ക് കൈമാറിയതിൽ സൈനിക ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്‌പി സയ്യിദ് ഇമ്രാൻ മസൂദ് അറിയിച്ചു.

ഔദ്യോഗിക രഹസ്യവിവരങ്ങൾ സംരക്ഷിക്കൽ നിയമം അനുസരിച്ചാണ് സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.