ആലപ്പുഴ: സോഷ്യൽ മീഡിയ വഴി രാജ്യവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാശ്മീർ കുപ്വാര സ്വദേശി മുഹമ്മദ് ജാഫർ (ഷാ) ആണ് പിടിയിലായത്. ആലപ്പുഴയിലെ മുഹമ്മയിൽവച്ചാണ് ഇരുപത്തിനാലുകാരനായ ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഇന്റലിജൻസ് നിർദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന.ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ജാഫർ ഒരു റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുൻപാണ് ഇയാൾ മുഹമ്മയിൽ എത്തിയത്. 2019 ലായിരുന്നു പ്രതി ദേശവിരുദ്ധ സന്ദേശങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യൻ സൈനികരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസ നൽകുന്ന ചിത്രങ്ങളും ഇയാൾ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു.