ടുവളയുന്ന ഐഫോൺ സിക്‌സ് ഇറക്കി ഏറെ പഴി കേട്ട ആപ്പിൾ പുതിയ ഐഫോൺ ഇറക്കുന്ന ഏവരെയും ഞെട്ടിക്കുന്ന സാങ്കേതിക വിദ്യയുമായിട്ടായിരിക്കും. നിലത്തു വീണാലും പൊട്ടാത്ത ഐഫോൺ.

താഴേക്കു വീഴുമ്പോൾ സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയുടെ പേറ്റന്റ് ആപ്പിൾ സ്വന്തമാക്കിക്കഴിഞ്ഞു. ഫോണിലെ വൈബ്രേഷൻ മോട്ടോർ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. താഴേക്കു വീഴുമ്പോൾ ഫോണിന്റെ ഗുരുത്വാകർഷണ കേന്ദ്രം പ്രത്യേക രീതിയിൽ സ്വയം ക്രമീകരിച്ച് സുരക്ഷിതമായാണ് വീഴുക. എങ്ങനെ മലോട്ടെറിഞ്ഞാലും നാലുകാലിൽ തന്നെ വീഴുന്ന പൂച്ചയെ പോലെ.

ഇലക്ട്രോണിക്‌സ് ഉപകരണത്തിന്റെ സുരക്ഷാ സാങ്കേതികവിദ്യ എന്ന പേരിലാണ് ആപ്പൾ യുഎസ് പേറ്റന്റ് ഓഫീസിൽ നിന്നും പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ളത്. ആക്‌സിലറോമീറ്റർ, ജിറോസ്‌കോപ് തുടങ്ങിയ സെൻസറുകളും ജിപിഎസും ഉപയോഗിച്ചാണ് ഫോൺ എങ്ങനെയാണ് താഴേ പതിക്കുകയെന്നും ശരിയായ ദിശ ഏതായിരിക്കണമെന്ന് നിർണയിക്കുകയും ചെയ്യുന്നത്.

കൂടുതൽ മികച്ച സുരക്ഷാ സാങ്കേതിക മേന്മകളാണ് പുതിയ പേറ്റന്റ് രേഖയിൽ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മികച്ചതും പെട്ടെന്ന് പൊട്ടാത്തതുമായ സ്‌ക്രീൻ പുതിയ ഐഫോണിന് നൽകാനാണ് ആപ്പിളിന്റെ പദ്ധതി. ഐ ഫോൺ സിക്‌സിൽ സഫയർ ഗ്ലാസ് അവതരിപ്പിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.