ഐഫോണുകളുടെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. അടുത്തിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും മറ്റും ഐഫോണിന്റെ പ്രിയം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ എക്കാലത്തെയും ബെസ്റ്റ് ആണെന്ന് ദിവസം തോറും തെളിയിക്കുകയാണ് ആപ്പിൾ. ആപ്പിൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വിറ്റഴിച്ചത് 52.2 മില്ല്യൺ ഐഫോണുകളാണ്.

മാർച്ചിൽ അവസാനിച്ച പാദ വാർഷിക കണക്ക് പ്രകാരമാണ് ആപ്പിൾ കമ്പനി തങ്ങൾ 52.2 മില്ല്യൺ ഫോണുകൾ വിറ്റഴിച്ചതായി വ്യക്തമാക്കിയത്. വരുന്ന പാദത്തിൽ 51.5 ബില്ല്യൺ മുതൽ 53.5 ബില്ല്യൺ ഡോളറിന്റെ വരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ. ചൊവ്വാഴ്ച ആപ്പിളിന്റെ ഓഹരികളിൽ രണ്ട് ശതമാനം വർദ്ധനവ് ഉണ്ടായി.

ഉപഭോക്താക്കൾ പ്രധാനമായും 999 ഡോളറിന്റെ ഐ ഫോൺ എക്‌സ് ആണ് പ്രധാനമായും വാങ്ങിയത്. ഉപഭോക്താക്കളിൽ ഏറ്റവും പ്രീയം കൂടിയ ഫോണാണ് ഐഫോൺ എക്‌സ്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 61.1 ബില്ല്യൺ ഡോളറിന്റെ വരുമാനമാണ് ആപ്പിൾ ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം അവസാനിച്ച പാദ വാർഷിക കണക്ക് പ്രകാരം 52.9 ബില്ല്യൺ ഡോളറിന്റെ വരുമാനമാണ് ഐഫോൺ ഉണ്ടാക്കിയത്.