പ്പിളിന്റെ 4 ഇഞ്ച് വെർഷനിലുള്ള ഐഫോൺ 6 വരുന്നുവെന്ന് റിപ്പോർട്ട്. ഐഫോൺ 5 സിയുടെ പകരക്കാരനായിട്ടാണ് പുതിയ ഫോൺ വികസിപ്പിക്കുന്നതെന്നാണ് സൂചന. ചുരുങ്ങിയ വിലയ്ക്ക് എത്തുന്ന ഈ ഫോൺ ഫീമെയിൽ ഫ്രന്റ്‌ലിയായാണ് ഒരുക്കുന്നതെന്നും സൂചനയുണ്ട്. അടുത്ത വർഷമായിരിക്കും ഈ ഹാൻഡ് സെറ്റ് ലോഞ്ച് ചെയ്യുകയെന്ന് ചൈനീസ് റൂമർ സൈറ്റായ ഫെൻഗ്.കോം പറയുന്നു. ഇപ്പോൾ പുറത്തിറങ്ങുന്ന ഐഫോണുകൾക്ക് 4.7 ഇഞ്ച്, 5.5 ഇഞ്ച് സ്‌ക്രീനുകളാണുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായാണ് പുതിയ ഫോൺ പുറത്തിറക്കുന്നത്. എന്നാൽ ഇത് സ്ത്രീകളെ പറ്റിക്കാനുള്ള ആപ്പിളിന്റെ തന്ത്രമാണെന്ന് വാർത്തകളുണ്ട്. വനിതായൂസർമാരെ കൂടുതലായി ഐഫോണിലേക്ക് ആകർഷിക്കാനുള്ള ആപ്പിളിന്റെ പുതിയ തന്ത്രമാണിത്.

ഒറ്റക്കൈ കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണിത് തയ്യാറാക്കുന്നതെന്നും ഫെൻഗ്.കോം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിന്റെ സൈസിന്റെ പേരിലാണ് പുതിയ ഐഫോൺ കൂടതൽ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. ആപ്പിളിന്റെ വലിയ ഹാൻഡ്‌സെറ്റുകൾ വൻതോതിൽ വിററഴിയുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചെറിയ ഹാൻഡ് സെറ്റകളിറക്കിയുള്ള പരീക്ഷണമെന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത്. ആപ്പിളിന്റെ ഐഫോൺ പ്ലസ് യുഎസിൽ വമ്പൻ വിൽപനയാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

5.5 ഇഞ്ചും അതിന് മുകളിലുള്ളതുമായ ഡിസ്‌പ്ലേയുള്ള ആപ്പിൾ ഹാൻഡ്‌സെററുകളുടെ വിൽപനയും കുതിച്ച് കയറിക്കൊണ്ടിരിക്കുന്ന വേളയിലാണ് ആപ്പിളിന്റെ പുതിയ പരീക്ഷണമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ആപ്പിളിന്റെ ഫാബ്ലെറ്റ് വിൽപന മൊത്തം സ്മാർട്ട്‌ഫോൺ വിൽപനയുടെ 10 ശതമാനമായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് വെറും രണ്ട് ശതമാനം മാത്രമായിരുന്നു. ഉയർന്ന സ്‌ക്രീൻ സൈസ് മൂലമാണ് ആപ്പിളിന്റെ ഫോണുകളുടെ വിൽപന സമീപകാലത്ത് കുതിച്ച് കയറിയതെന്ന് കന്റാർ വേൾഡ്പാനൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. വലിപ്പമേറിയ സ്‌ക്രീൻ സൈസ് മൂലമാണ് തങ്ങൾ ആപ്പിൾ ഐഫോൺ 6 പ്ലസ് തെരഞ്ഞെടുക്കുന്നതെന്ന് സർവേയിൽ പങ്കെടുത്ത 58 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. 4ജി/ എൽടിഇ നെറ്റ് വർക്കിൽ കണക്ട് ചെയ്യാനുള്ള സാധ്യത മൂലമാണ് മറ്റ് ചിലർ ആപ്പിൾ ഐഫോൺ 6 തിരഞ്ഞെടുക്കാനുണ്ടായ കാരണമായി ചൂണ്ടിക്കാട്ടിയത്.

2014ന്റെ അവസാനപാദത്തിൽ ഐഒഎസ് ഡിവൈസുകളിൽ ഏറ്റവുമധികം വിൽപനയുണ്ടായത് ഐഫോൺ 6നായിരുന്നു. മാർക്കറ്റ് ഷെയറിന്റെ 33 ശതമാനം ഐഫോൺ 6 ആയിരുന്നു കൈവരിച്ചത്. ഐഫോൺ 5 എസ് മാർക്കറ്റ് ഷെയറിന്റെ 26 ശതമാനവും ഐഫോൺ 5സി 18 ശതമാനവും നേടിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് സ്ത്രീകളെ പറ്റിക്കാനുള്ള പുതിയ വലുപ്പവും വിലയും കുറഞ്ഞ ഐഫോൺ 6മായി ആപ്പിൾ വരാനൊരുങ്ങുന്നത്.