റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദി ലക്ഷ്യമിട്ട് യെമനിൽ നിന്ന് ഹൂതികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ തകർത്തു. സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വച്ചാണ് ഡ്രോൺ അയച്ചതെന്ന് അറബ് സഖ്യസേന അറിയിച്ചു.

ചൊവ്വാഴ്ചയാണ് ആക്രമണ ശ്രമമുണ്ടായത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ സഖ്യസേന ഡ്രോൺ വെടിവെച്ചിടുകയായിരുന്നു. സൗദിയിലേക്ക് യെമനിൽ നിന്ന് ഹൂതികൾ നിരന്തരം ആക്രമണ ശ്രമങ്ങൾ തുടരുകയാണ്.