തിരുവനന്തപുരം: ബ്രോ ഡാഡിയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് മോഹൻലാൽ. സംവിധായകൻ പൃഥ്വിരാജിനൊപ്പം എന്നാണ് ചിത്രത്തിന് മോഹൻലാൽ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മീനയെയും ഫോട്ടോയിൽ കാണാം. ഒട്ടേറെ പേരാണ് മോഹൻലാലിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ഫോട്ടോയും ഹിറ്റായി മാറിക്കഴിഞ്ഞു.


മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകൾ ഓൺലൈനിൽ നേരത്തെയും തരംഗമായിരുന്നു.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിന്റെ നായികയായിട്ട് തന്നെയാണ് ചിത്രത്തിൽ മീന അഭിനയിക്കുന്നത്.

കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ മുഴുനീള വേഷത്തിൽ തന്നെ അഭിനയിക്കുന്ന സംവിധായകൻ പൃഥ്വിരാജിന്റെ ജോഡി. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ.

ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.