ബഡായ് ബംഗ്ലാവ്' എന്ന സൂപ്പർ ഹിറ്റ് ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെയും ആര്യ ആരാധകരെ സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ വളരെ അധികം സജ്ജീവമായ ആര്യ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വൈറൽ ഫോട്ടോ ഷൂട്ടും അതിനടിയിലെ കമന്റുകൾക്ക് താരം നൽകുന്ന മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഡെനിം ഷർട്ട് മാത്രം അണിഞ്ഞ് അതീവ സ്റ്റൈലിഷായാണ് താരം എത്തുന്നത്. വൈറ്റ് ഷൂവിനൊപ്പമുള്ള താരത്തിന്റെ ലുക്ക് ആരാധകരുടെ മനം കവരുകയാണ്. കൂട്ടത്തിൽ സി​ഗരറ്റ് പുകച്ചിരിക്കുന്ന ചിത്രവുമുണ്ട്. അതിനിടെ താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളിൽ വിമർശനം, പരിഹാസവുമായി ചിലർ രം​ഗത്തെത്തുന്നുണ്ട്. അവർക്കെല്ലാം താരം മറുപടിയും നൽകിയിട്ടുണ്ട്. ‘മത്തായിച്ചാ മുണ്ട് മുണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ, എന്നായിരുന്നു ആര്യയുടെ മറുപടി. ‘പാന്റ് മുഖ്യം ബിഗിൽ സോറി ആര്യ', എന്ന മറ്റൊരു കമന്റിന് ‘നിക്കർ ഉണ്ട് ബിഗിലേ' എന്നാണ് താരം കുറിച്ചത്.

സിനിമയിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് ആര്യ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാത്രം ചെയ്തതാണെന്ന മുന്നറിയിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മെറിൻ ജോർജ് ആണ് ചിത്രങ്ങൾ പകർത്തിയത്. സനിത സിദ്ധാർഥാണ് സ്റ്റൈലിങ്.

 
 
 
View this post on Instagram

A post shared by Arya Babu (@arya.badai)