തിരുവനന്തപുരം: മുട്ടിൽ മരം മുറിയെ ചർച്ചയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥൻ വിനോദ് കുമാറിന്റെ റിപ്പോർട്ടിൽ മാധ്യമ ലോകത്തിന് ആകെ വിശ്വാസമാണ്. അതുവച്ചാണ് എല്ലാ ചാനൽ ചർച്ചയും. എന്നാൽ ഈ റിപ്പോർട്ടിലെ രണ്ടു ഘടകങ്ങൾ ആരും പറയുന്നില്ല. രണ്ടു ചാനലുകൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതാണ് അതിൽ പ്രധാനം.

24 ന്യൂസിന്റേയും റിപ്പോർട്ടർ ചാനലിന്റേയും പേരുകളാണ് അവ. ഇതിൽ റിപ്പോർട്ടർ ടിവി പങ്ക് നിഷേധിക്കുന്നു. അപ്പോഴും സംശയങ്ങളുണ്ട്. ഇതിനൊപ്പമാണ് 24 ന്യൂസ്. ഈ ചാനലിലെ ഉന്നതർക്ക് ആർക്കും ഈ അട്ടിമറിയിൽ പങ്കില്ല. എന്നാൽ മരം മുറിച്ച് കടത്താൻ ശ്രമിച്ച റോജി അഗസ്റ്റിൻ അടക്കമുള്ളവരുമായി ന്യൂസ് 24ന്റെ റിപ്പോർട്ടർ ദീപക് ധർമ്മടത്തിന് പങ്കുണ്ട്. ഇക്കാര്യം മറുനാടൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ കഥ മറക്കുന്നു. എന്നാൽ അധിക കാലം ഈ കേസിൽ മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ ഇന്നലെ അന്തിചർച്ച.

കേരളത്തിലെ മാധ്യമ പ്രവർത്തകർ എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യമാണ് ഈ ചർച്ചയിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ റോയി മാത്യു ഉയർത്തിയത്. കേരളത്തിലെ മാധ്യമരംഗം കൂട്ടിക്കൊടുപ്പുകാരുടെയും അധികാരമേലാളന്മാരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരായി  മാറുന്നു. മുൻപ് സമാനരീതിയിൽ കേരളത്തിന്റെ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിനെതിരെ രംഗത്ത് വന്ന രണ്ട് മാധ്യമപ്രവർത്തകർ ഉണ്ടായ നാട്ടിലാണ് ഇന്ന് അതേ ജോലി ചെയ്യുന്ന രണ്ടുപേർ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിന് കൂട്ടുന്നിന്നത്. അത് കാണാതെ പോയിട്ട് കാര്യമില്ല. വനംകൊള്ള നടത്തുന്നത് പോലെ തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതും-റോയി മാത്യു പറയുന്നു. അപ്പോഴും ആ മാധ്യമ പ്രവർത്തകരുടെ പേരോ വിവരങ്ങളോ അദ്ദേഹം പറയുന്നില്ല. വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ ഉള്ളതു കൊണ്ടു തന്നെ അത് പറയാവുന്നതേ ഉള്ളൂ. പക്ഷേ അത് അദ്ദേഹം ചെയ്തില്ല.

അപ്പോഴും സോഷ്യൽ മീഡിയ റോയി മാത്യുവിന് കൈയടിക്കുകയാണ്. ഇത്രയെങ്കിലും പറയാനുള്ള ആർജ്ജവം അദ്ദേഹം കാട്ടിയെന്നതാണ് വസ്തുത. വിഷയത്തിൽ അവതാരകൻ വിനു വി ജോണും ചില ഇടപെടലുകൾ നടത്തി. ഈ കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ നൽകിയ വിശദീകരണമാണ് അദ്ദേഹം വായിച്ചത്. രണ്ടാമത്തെ ചാനലിന്റെ പേരു പറയാൻ വിനു വി ജോണും തയ്യാറായില്ല. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പോയ മാധ്യമ പ്രവർത്തകനാണ് ദീപക് ധർമ്മടം. അങ്ങനെയുള്ള വ്യക്തിയ്‌ക്കെതിരെ ആരോപണം ഉയരുമ്പോഴും മുട്ടിൽ മരം മുറിയിൽ എല്ലാം പറഞ്ഞെന്ന് വരുത്തി മൗനം തുടരുകയായിരുന്നു ഏഷ്യാനെറ്റ് ചർച്ച.

ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ റോയി മാത്യു പറഞ്ഞത്

കർഷകരുടെ പേര് പറഞ്ഞ് നടന്ന വലിയ തിവെട്ടിക്കൊള്ളയായിരുന്നു ഈ സംഭവം.ഈ ഉത്തരവ് കൊണ്ട് ഏത് കർഷകർക്കാണ് നേട്ടം കിട്ടിയത്?.കർഷകരല്ല ഇപ്പോൾ രംഗത്ത് വന്നത്. കർഷകരുടെ പേരിൽ അഥവ ആദിവാസികളുടെ പേരിൽ ഒരുസംഘം വനംകൊള്ളക്കാരെത്തിയാണ് കേരളത്തിന്റെ വനസമ്പത്ത് ഒന്നാകെ അടിച്ചോണ്ട് പോയത്.കഴിഞ്ഞ വനംവകുപ്പ് മന്ത്രി പറഞ്ഞത് എനിക്കിതെക്കുറിച്ചൊന്നും അറിയില്ല എല്ലാം ഉദ്യോഗസ്ഥന്മാര ചെയ്തത് എന്ന്. എങ്ങിനെയാണ് അദ്ദേഹത്തിന് അത് പറയാൻ കഴിയുന്നത്.ഇത്തരം അനീതികൾക്കെതിരെ ശബ്ദിക്കുകയും ജനങ്ങളെക്കൊണ്ടും ഗവൺമെന്റിനൊക്കൊണ്ടും നടപടിയെടുപ്പിക്കേണ്ട മാധ്യമസ്ഥാപനങ്ങൾ കൂടി ചേർന്നാണ് ഈ കൊള്ളയ്ക്ക് കൂട്ടുനിന്നത്.കേരള സമൂഹം എങ്ങോട്ടാണ് പോകുന്നത് കേരളത്തിലെ മാധ്യമരംഗം എങ്ങോട്ടാണ് പോകുന്നത് എന്നതാണ് ഏറെ ദുഃഖിപ്പിക്കുന്നത്.

ഇത്തരം ഒരുഘട്ടത്തിൽ കേരളത്തിലെ മാധ്യമമേഖലയെ ഒന്നാകെ പഴിക്കാൻ മുന്നോട്ട് വരേണ്ടുന്ന രാഷ്ട്രീയ നേതൃത്വം , ഇടതുപക്ഷ ബുദ്ധിജീവികൾ, സാംസ്കാരിക നായകർ എന്നിവർ എന്തുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നതെന്നതാണ് ഭയാനകമായ മറ്റൊരു വസ്തുത. കേരളത്തിലെ മാധ്യമരംഗം കൂട്ടിക്കൊടുപ്പുകാരുടെയും അധികാരമേലാളന്മാരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരായി മാധ്യമങ്ങൾ മാറുന്നു.മുൻപ് സമാനരീതിയിൽ കേരളത്തിന്റെ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിനെതിരെ രംഗത്ത് വന്ന രണ്ട് മാധ്യമപ്രവർത്തകർ ഉണ്ടായ നാട്ടിലാണ് ഇന്ന് അതേ ജോലി ചെയ്യുന്ന രണ്ടുപേർ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിന് കൂട്ടുന്നിന്നത്.അത് കാണാതെപോയിട്ട് കാര്യമില്ല. വനംകൊള്ള നടത്തുന്നത് പോലെ തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതും.

2006-2007 കാലഘട്ടത്തിൽ ഇതേ പൊല മാധ്യമപ്രവർത്തകർ ഇടപെട്ട് നടന്ന കൊള്ളയായിരുന്നു മെർക്കിസ്റ്റൺ എസ്റ്റേറ്റ് വിവാദം.ഐഎസ്ഐർഒയ്ക്ക് വേണ്ടി കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നത് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി ഇടനിലക്കാരയത് ഇതേപോലെ മാധ്യമപ്രവർത്തകർ ആയിരുന്നു.കേരളത്തിലെ മാധ്യമപ്രവർത്തകർ ഇന്ന് ആ ലേബൽ ഉപയോഗിച്് അധികാരത്തിന്റെ ഇടനാഴികളിൽ കയറി കച്ചവ
ടം നടത്തുകയാണ്.

വിനു വി ജോൺ ചർച്ചയ്ക്കിടെ പറഞ്ഞത്

വയനാട്ടിൽ നിന്നം അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ഡികെ വിനോദ് കുമാർ നൽകിയ റിപ്പോർട്ടിൽ റിപ്പോർട്ടർ ചാനലിനെ അപകീർത്തിപ്പെടുത്തി നടത്തിയ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി കൈക്കൊള്ളുമെന്ന് അറയിക്കുന്നു.17.2.2021 ന് രാവിലെ ചാനൽ നൽകിയ വാർത്ത വസ്തുതാപരവും നിലനിൽക്കുന്നതുമാണ്. ഞങ്ങളുടെ വാർത്തയെ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് നൽകിയത് ഞങ്ങളുടെ കർത്തവ്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ റിപ്പോർട്ടർ ചാനലിന്റെ ഓഹരി ഉടമകളിൽ ഒരാളാണെന്ന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് വസ്തുതക്ക് നിരക്കാത്തതാണ്.

റോജി അഗസ്റ്റിൻ സ്ഥാപനത്തിന്റെ ഓഹരി ഉടമ അല്ലെന്നും റിപ്പോർട്ടർ ചാനലിന്റെ മാതൃകമ്പനിയായ ഇന്തോ എഷ്യൻ ന്യൂസ് പ്രൈവറ്റ് ചാനൽ ലിമിറ്റഡിന്റെ ഓഹരി സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും ഡോസെബാസ്റ്റ്യൻ പോൾ അയച്ച വിശദീകരണത്തിൽ പറയുന്നു.മാറ്റൊരു ചാനലിന്റെ പേരും പറയുന്നുണ്ട് എന്നാൽ വിശദീകരണം നൽകാത്തതിനാൽ വായിക്കാൻ സാധ്യമല്ല