ഫുജൈറ: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ യു എ ഇ സന്ദർശനം വിജയിപ്പിക്കാൻ ഫുജൈറയിൽ സ്വാഗത സംഘം രൂപീകരിച്ചു. കെ എംസിസി യു എ ഇ കമ്മറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ സാഹിബ് മുഖ്യരക്ഷാധികാരിയും ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ചെയർമാനും ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് ചീഫ് കോർഡിനേറ്ററും കെ എം സി സിജനറൽ സെക്രട്ടറി റഷീദ് ജാതിയേരി ജനറൽ കൺവീനറും മായ 101 അംഗ കമ്മിറ്റി ആണ് രൂപീകരിച്ചത്.

വിവിധ വിഭാഗങ്ങളിലായി സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം ഇരു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന നിലയിൽ വൻ പ്രാധാന്യമുള്ളതാണെന്നും ഇന്ത്യയിൽ ഒരു മതേതര ജനാധിപത്യ സർക്കാരിന് നേതൃത്വം നല്കാൻ ഇന്ദിര ഗാന്ധിയുടെ പൗത്രനും രാജീവ് ഗാന്ധിയുടെ മകനുമായ രാഹുൽ ഗാന്ധിക്ക് മാത്രമെ കഴിയൂ എന്നും യോഗം അഭിപ്രായപ്പെട്ടു.