തിരുവനന്തപുരം: കുടപ്പനക്കുന്നിൽ എസ്ഐയ്ക്ക് നേരെ ആക്രമണം. പേരൂർക്കട എസ്ഐ നന്ദകൃഷ്ണന് നേരെയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം.

കുടപ്പനക്കുന്ന് ജങ്ഷനിൽ വച്ചാണ് സംഭവം നടന്നത്. അക്രമത്തിൽ പരിക്കേറ്റ എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.