മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന്റെ കുത്തേറ്റ 21കാരി ഗുരുതരാവസ്ഥയിൽ. ഭാര്യയ്ക്ക് 'ബാധ'യുണ്ടെന്നും ഇതിന്റെ സ്വാധീനത്തിൽ ഉപദ്രവിക്കുന്നതായും ആരോപിച്ചാണ് ഭർത്താവ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

താനെയിലെ ഭീവണ്ടിയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. 'ബാധയുടെ' ഉപദ്രവത്തെ തുടർന്ന് ഭാര്യ വഴക്കിട്ടു എന്ന് പറഞ്ഞ് ഭർത്താവ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലാണ് യുവാവ് ഭാര്യയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതക ശ്രമത്തിനാണ് യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്.