ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ തെന്നിന്ത്യൻ താരം വിജയ് സേതുപതിക്ക് നേരെ ആക്രമണം. വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വിജയ് സേതുപതിയും നടനും സുഹൃത്തുമായ മഹാഗന്ധിയും അംഗരക്ഷകർക്കൊപ്പം നടന്നുനീങ്ങുന്നതിനിടെയാണ് ആക്രമണം. ഇവരുടെ ഇടയിലേക്ക് ഒരാൾ കടന്നുവന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രമണത്തിൽ മഹാഗന്ധിക്ക് മർദ്ദനമേറ്റതായാണ് റിപ്പോർട്ടുകൾ.

്ഇതുശ്രദ്ധയിൽപ്പെട്ട വിജയ് സേതുപതി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. അതിനിടെ, വിജയ് സേതുപതിയെ അക്രമി തള്ളിനീക്കി.എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.