ന്ത്യയിൽ നിന്നും മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാർക്ക് താൽകാലിക വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. വിലക്ക് ലംഘിക്കുന്നവർക്ക് അഞ്ച് വർഷത്തെ തടവും കനത്ത പിഴയും നൽകേണ്ടിവരും. 51,000 ഡോളർ വരെയാണ് പിഴ ചുമത്തുക. ക്വാറന്റൈനിൽ കഴിയാതെ മറ്റു രാജ്യങ്ങൾ വഴി ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നവർക്കാണ് വിലക്ക് ബാധിക്കുക. എന്നാൽ ഇതിനെതിരെ എങ്ങും പ്രതിഷേധം ശക്തമാവുകയാണ്.

വിലക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മെയ് മൂന്നിന് ഓസ്‌ട്രേലിയയിൽ എത്തുന്നതിന് 14 ദിവസം ഇന്ത്യയിൽ തങ്ങിയ ആർക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്മാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള തീരുമാനം ഓസ്‌ട്രേലിയ കൈക്കൊള്ളുന്നത്. ഈ ആഴ്ച ആദ്യം ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും 66,600 ഡോളർ വരെ പിഴയും നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.കഴിഞ്ഞ 14 ദിവസങ്ങളിൽ ഇന്ത്യയിൽ ഉണ്ടായിരുന്നവർക്കും ഈ നിരോധനം ബാധകമാണ്.ഓസ്‌ട്രേലിയൻ ജൈവസുരക്ഷാ നിയമത്തിന്റെ 477ാം വകുപ്പ് പ്രകാരമാണ് ഈ തീരുമാനം.

ചരിത്രത്തിലാദ്യമായി ഇത്തരത്തിലൊരു നിയമം നടപ്പാക്കിയ ഓസ്ട്രേലിയൻ സർക്കാർ നടപടിയിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നും രോഷവും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. എന്നാൽ സർക്കാർ നടപടി വംശീയവിവേചനമാണെന്ന ആരോപണം പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ തള്ളി.